(www.panoornews.in)ലഹരി ഉപയോഗ ആരോപണത്തിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവറുടെയും കൂട്ടാളികളുടെയും അടിയേറ്റ് കച്ചവടക്കാരന് പരിക്ക്. പുതിയ ബസ്സ് സ്റ്റാൻഡിലെ ബ്യൂട്ടി മൊബൈൽസ് & സ്റ്റേഷനറി ഷോപ്പിലെ ജീവനക്കാരനും കട ഉടമയുടെ അനുജനുമായ ഷെനീറിനാണ് അടിയേറ്റത്. ടൗണിലെ ഓട്ടോ ഡ്രൈവറായ ഷാനുവും ഇയാൾക്കൊപ്പമെത്തിയ മറ്റ് ചിലരും ചേർന്ന് കടയിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതായാണ് പരാതി.



ഷാനുവിന്റെ കൂടെ മുമ്പ് കടയിൽ വന്ന ഒരു പെൺകുട്ടിയോട് ഷാനുവും സംഘവും ലഹരി ഉപയോഗിക്കുന്നവരാണെന്ന് കച്ചവടക്കാരൻ ഷെനീർ പറഞ്ഞതിലുള്ള വിരോധമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് സൂചിപ്പിച്ചു. കച്ചവടക്കാരനെ ജോലിക്കിടയിൽ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പുതിയ ബസ് സ്റ്റാന്റിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി
Provocation over drug allegation; Trader beaten up in Thalassery, case filed
