(www.panoornews.in)ചക്കരക്കൽ മുണ്ടരി പുറവൂരിലെ പാറക്കണ്ടി ഹൗസിൽ അബ്ദുൾ റഷീദിന്റെ ഭാര്യ ടി പി റഹീസ (22)യാണ് രാത്രി കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയത്. വീട്ടുകാർ ഉടൻ തന്നെ ചാലയിലെ സ്വകാര്യാശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



ഇരിക്കൂറിലെ യൂസഫ് - കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. വൈകുന്നേരം 6 മണിയോടെ ഇവരുടെ രണ്ട് മക്കളും കളിക്കാനായി തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിൽ പോയിരുന്നു. ഭർത്താവിൻ്റെ ഉമ്മയും റഹീസയും മാത്രമേ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. തനിക്ക് ക്ഷീണം തോന്നുന്നുവെന്ന് പറഞ്ഞ് കിടപ്പ് മുറിയിലേക്ക് റഹീസ പിന്നീട് വാതിൽ തുറന്നില്ല. കളിക്കാൻ പോയ കു ട്ടികളെ തിരികെ കൂട്ടാൻ പോകാത്തതിനെ തുടർന്ന് അവർ
കുട്ടികളെയും കൂട്ടി വന്നപ്പോഴാണ് റഹീസയുടെ മുറി അകത്തു നിന്നും പൂട്ടിയ നിലയിൽ കണ്ടത്.
വാതിലിന് മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടർന്ന് സഹോദരി മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. അവരെത്തി വാതിൽ പൊളിച്ച് മുറിയിൽ കയറിയപ്പോഴാ ണ് യുവതിയെ തുങ്ങിയ നിലയിൽ കാണപ്പെട്ടത്. ചക്കരക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.
A woman hanged herself in her husband's house after leaving her children to play at her sister's house.
