(www.panoornews.in)ന്യൂമാഹി അഴീക്കൽ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് കൊടിയേറി, മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. പഴയകത്ത് തറവാട്ടിൽ നിന്നും ക്ഷേത്ര പ്രദക്ഷിണത്തോട് കൂടി തിരുവാഭരണ എഴുന്നള്ള



ത്ത് നടന്നു. ചെണ്ടമേളവും ദേവി ഗാനവും നൃത്തവും കോൽക്കളിയുമുണ്ടായി.
11 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ചെണ്ടമേളം, ഏഴിന് ദേവീ ഗാനവും എന്നിവ നടക്കും. എട്ടിന് രാത്രി എട്ടിന് വിവിധ കലാപരിപാടികൾ, ഒമ്പതിന് ഉച്ചക്ക് അന്നദാനം, രാത്രി 7.30 ന് ഗാനമേള. 10 ന് രാത്രി 12 ന് താലപ്പൊലി എഴുന്നള്ളത്ത്. തുടർന്ന് കരിമരുന്ന് പ്രയോഗം, 11 ന് രാത്രി എട്ടിന് കോൽക്കളി, പത്തിന് ഉത്സവത്തിന് കൊടിയിറക്കം.
New Mahe Azhikkal Poorotsavam flag hoisted
