---
title: "സുഹൃത്തിനെ കാണാനെത്തിയ ആളെ അക്രമിച്ചു; കായപ്പനച്ചിയിൽ യുവാവിനെതിരെ പോലീസ് കേസ്"
english_title: "Police file case against youth in Kayappanachi for assaulting man who came to meet his friend"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/281328/police-file-case-against-youth-in-kayappanachi-for-assaulting-man-who-came-to-meet-his-friend"
published_at: "2025-04-04T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67efdbf9149f5_67efccd2930e9_gfdg.jpg"
keywords: []
---

# സുഹൃത്തിനെ കാണാനെത്തിയ ആളെ അക്രമിച്ചു; കായപ്പനച്ചിയിൽ യുവാവിനെതിരെ പോലീസ് കേസ്

> **Lead Summary:** കായപ്പനച്ചിയിൽ സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്കനു നേരെ ആക്രമണം. യുവാവിനെതിരെ പോലീസ് കേസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ പള്ളിയിൽ താഴെക്കുനി വീട്ടിൽ പ്രകാശൻ നാണ് അപരിചിതനിൽ നിന്നും അകാരണമായി അക്രമണം നേരിട്ടത്.

## Article Content

കായപ്പനച്ചിയിൽ സുഹൃത്തിനെ കാണാനെത്തിയ മധ്യവയസ്കനു നേരെ ആക്രമണം. യുവാവിനെതിരെ പോലീസ് കേസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ പള്ളിയിൽ താഴെക്കുനി വീട്ടിൽ പ്രകാശൻ നാണ് അപരിചിതനിൽ നിന്നും അകാരണമായി അക്രമണം നേരിട്ടത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9:45 ന് കായപ്പനച്ചി എ കെ ജി റോഡ് അരികിൽ വെച്ച് കായപ്പനച്ചി സ്വദേശി അർജുൻ (23) കാരണമില്ലാതെ കടന്നാക്രമിക്കുകയായിരുന്നു എന്നാണ് പരാതി. പ്രകാശനെ തടഞ്ഞു വച്ച് വണ്ടിയിൽ നിന്നും ചവിട്ടി വീഴ്ത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/281328/police-file-case-against-youth-in-kayappanachi-for-assaulting-man-who-came-to-meet-his-friend)