


കണ്ണൂരിൽ കൈക്കൂലി കേസിൽ പിടിയിലായ തഹസിൽദാറെ സസ്പെൻഡ് ചെയ്തു. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസിനെയാണ് സസ്പെൻഡ് ചെയ്തത് . പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിനാണ് ഇയാൾ 1000 രൂപ കൈക്കൂലി വാങ്ങിയത്.
വിജിലൻസ് അറസ്റ്റ് ചെയ്ത സുരേഷ് ചന്ദ്രബോസിനെ റിമാന്റ് ചെയ്‌തിരുന്നു. നേരത്തെ വില്ലേജ് ഓഫീസറായിരിക്കെ കൈക്കൂലിക്കേസില്‍ ഇയാളെ വിജിലന്‍സ് പിടികൂടിയിരുന്നു.എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.
വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ കൈക്കൂലിക്കേസില്‍ സുരേഷ് ചന്ദ്രബോസ് വിജിലന്‍സിന്‍റെ പിടിയിലാകുന്നത്.
Kannur Tehsildar suspended for accepting Rs 1000 bribe to renew firecracker shop's license
