(www.panoornews.in)പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.



പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇടുക്കിയിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്.
MM Mani suffers heart attack during CPM party congress; admitted to hospital in Madurai
