ചമ്പാട് :വാട്ടർ അതോറിറ്റി അമൃത് 2.0 പദ്ധതി പ്രകാരം മൂഴിക്കര കുണ്ടുചിറ ഡാം പരിസരത്ത് ശുദ്ധജല വിതരണം നടത്തുന്നതിനായി കുട്ടിമാക്കൂൽ - ചമ്പാട് റോഡിലെ മൂഴിക്കര ജങ്ങ്ഷനിൽ റോഡ് ക്രോസ് ചെയ്യേണ്ട പ്രവൃത്തിയാണാരംഭിച്ചത്.



രാത്രി ഒമ്പത് മുതൽ ആരംഭിക്കേണ്ട പ്രവൃത്തി 10.15 ഓടെയാണ് ആരംഭിച്ചത്. പ്രവൃത്തി തീരും വരെ പ്രദേശത്ത് പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തലശ്ശേരി വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ മനേക്കര വഴി പോകുന്നതാണ് നല്ലത്.
Chambad kuttumakool road closed
