വടകര :(www.panoornews.in)റെയിൽവെയിൽ നിന്നും വിരമിച്ച തൊണ്ണൂറു വയസ്സുകാരൻ ജീവനൊടുക്കിയ നിലയിൽ. മടപ്പള്ളി മാളിയേക്കൽ വീട്ടിൽ വേലായുധൻ (90)ആണ് മരിച്ചത്.



ഇന്ന് രാവിലെ എട്ട് മണിക്ക് ഇവർ താമസിക്കുന്ന കല്ലിന്റെ വിട ബീച്ചിന് സമീപത്തുള്ള മാളിയേക്കൽ എന്ന വീട്ടിലെ കിടപ്പുമുറിയിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ബന്ധു വിനോദിന്റെ പരാതിയിൽ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാനസിക വിഷമത്തിൽ ജീവനൊടുക്കിയതെന്ന് സൂചന.
റിട്ടയേർഡ് റെയിൽവേ ജീവനക്കാരൻ ആയിരുന്നു. വിഷാദ മനോഭാവം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റുമൊട്ടം നടത്തി ഇന്ന് ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് വീട്ടു വളപ്പിൽ സംസ്കരിക്കും.
ഭാര്യ:ഹേമ, മക്കൾ :വിജീഷ്, അനീഷ് . മരുമകൾ: ബിനി
Ninety-year-old man found dead in Madappally, Vadakara
