നടന്‍ രവികുമാർ ഇനി ഓർമ്മ ; പ്രണാമമർപ്പിച്ച് മലയാള സിനിമ

നടന്‍ രവികുമാർ ഇനി ഓർമ്മ ;  പ്രണാമമർപ്പിച്ച് മലയാള സിനിമ
Apr 4, 2025 01:56 PM | By Rajina Sandeep

(www.panoornews.in)മലയാള സിനിമയില്‍ ഒരു കാലത്ത് നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച മുതിര്‍ന്ന നടന്‍ രവികുമാര്‍ (71) അന്തരിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ബിഗ് സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ചെന്നൈ വേളാച്ചേരിയിലെ പ്രശാന്ത് ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം ടിവി പരമ്പരകളിലും അഭിനയിച്ചു. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വീട്ടില്‍ എത്തിക്കും. സംസ്കാരം നാളെ ചെന്നൈ പോരൂരില്‍.

തൃശൂര്‍ സ്വദേശികളായ കെ എം കെ മേനോന്‍റെയും ആര്‍ ബാരതിയുടെയും മകനാണ്. ചെന്നൈയില്‍ ആയിരുന്നു ജനനം. 1967 ല്‍ പുറത്തെത്തിയ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം കൃഷ്ണന്‍ നായരുടെ സംവിധാനത്തില്‍ 1976 ല്‍ പുറത്തെത്തിയ അമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ മുഖമായി മാറി രവികുമാര്‍.

അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളിലാണ്. എൻ സ്വരം പൂവിടും ഗാനമേ, സ്വർണ്ണ മീനിന്റെ തുടങ്ങി മലയാളി തലമുറകളിലൂടെ കേട്ടാസ്വദിക്കുന്ന പല നിത്യഹരിത ഗാനങ്ങളിലും അഭിനയിച്ചത് അദ്ദേഹമായിരുന്നു.

Actor Ravikumar is no longer remembered; Malayalam cinema pays tribute

Next TV

Related Stories
ദൈവമൊന്നുണ്ടെങ്കിൽ കമ്യുണിസ്റ്റുകാർക്ക് സി.പി.എമ്മാണ് ദൈവമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി  എം.വി ജയരാജൻ

Apr 10, 2025 03:43 PM

ദൈവമൊന്നുണ്ടെങ്കിൽ കമ്യുണിസ്റ്റുകാർക്ക് സി.പി.എമ്മാണ് ദൈവമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ

ദൈവമൊന്നുണ്ടെങ്കിൽ കമ്യുണിസ്റ്റുകാർക്ക് സി.പി.എമ്മാണ് ദൈവമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി...

Read More >>
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

Apr 10, 2025 03:03 PM

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 10, 2025 02:48 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ...

Read More >>
കണ്ണൂരിൽ സീൽ ചെയ്ത കടയ്ക്കുള്ളിൽ രണ്ട് ദിവസമായി  കുടുങ്ങിയ  അടക്കാക്കുരുവിക്ക് രക്ഷകരായി ജില്ലാകളക്ടറും,  ജഡ്ജിയും ;  പൂട്ടുപൊളിച്ച് രക്ഷപെടുത്തി

Apr 10, 2025 02:14 PM

കണ്ണൂരിൽ സീൽ ചെയ്ത കടയ്ക്കുള്ളിൽ രണ്ട് ദിവസമായി കുടുങ്ങിയ അടക്കാക്കുരുവിക്ക് രക്ഷകരായി ജില്ലാകളക്ടറും, ജഡ്ജിയും ; പൂട്ടുപൊളിച്ച് രക്ഷപെടുത്തി

കണ്ണൂരിൽ സീൽ ചെയ്ത കടയ്ക്കുള്ളിൽ രണ്ട് ദിവസമായി കുടുങ്ങിയ അടക്കാക്കുരുവിക്ക് രക്ഷകരായി ജില്ലാകളക്ടറും, ...

Read More >>
നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊന്ന് അമ്മ, അറസ്റ്റ്

Apr 10, 2025 12:36 PM

നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊന്ന് അമ്മ, അറസ്റ്റ്

നിർത്താതെ കരഞ്ഞ മൂന്ന് മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊന്ന്...

Read More >>
Top Stories