


മലപ്പുറം മഞ്ചേരിയിൽ എസ്.ഡി.പി.ഐ പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എയുടെ റെയ്‌ഡ്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കൊച്ചി എൻ.ഐ.എ സംഘം റെയ്‌ഡ് തുടങ്ങിയത്. ഒരു മണിക്കൂറിനുള്ളിൽ റെയ്‌ഡ് പൂർത്തിയായി.
ഇതിന് പിന്നാലെ നാല് പേരെ എൻ.ഐ.എ കസ്റ്റഡി യിലെടുത്തു. ശിഹാബ്, സൈദലവി, ഖാലിദ്, ഇർഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരിൽ ഒരാൾ എസ്.ഡി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും രണ്ട് പേർ സ്വർണ പ്പണിക്കാരുമാണ്. അഞ്ച് വീടുകളിലാണ് പരിശോധന നടന്നത്.
പാലക്കാട് ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് എന്നാണ് വിവരം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന റെയ്‌ഡിനെ തുടർന്ന് രണ്ട് എ സ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിലായിരുന്നു. മഞ്ചേരി സ്വദേശികളായ സലീം, അഖിൽ എന്നിവരെയാണ് എൻ.ഐ.എ കസ്റ്റഡിയിലെടുത്തത്.
Raids at houses of SDPI activists in Malappuram; Four people in custody
