(www.panoornews.in)നടനും സംവിധായകനുമായി പേരെടുത്ത ബോളിവുഡിലെ മുതിര്‍ന്ന ചലച്ചിത്രകാരന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.



ദേശസ്നേഹത്തെക്കുറിച്ച് പറയുന്ന സിനിമകളുടെ സംവിധായകനായാണ് മനോജ് കുമാര്‍ അറിയപ്പെട്ടത്. ഒപ്പം അത്തരം റോളുകളിലും തിളങ്ങി. ഉപകാർ, ഷഹീദ്, പുരബ് ഓർ പശ്ചിം, റൊട്ടി കപ്‍ഡ ഓര്‍ മകാന്‍ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ദേശീയ ദിനങ്ങളിൽ പാടുന്ന മേരെ ദേശ് കി ദർതി എന്ന പാട്ട് ഉപകാർ എന്ന സിനിമയിലേതാണ്.
ലാൽ ബഹദൂർ ശാസ്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ദേശസ്നേഹ സിനിമകളുടെ സംവിധായകൻ ആയതിനാൽ ഭരത് കുമാർ എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടിരുന്നത്. 1995 ൽ പത്മശ്രീയും 2015 ല്‍ ദാദാസാഹിബ് ഫാൽക്കെ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
Bollywood actor and director Manoj Kumar passes away
