(www.panoornews.in)തൃപ്രങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് - 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വാട്ടര്‍ എ. ടി. എം പ്രവര്‍ത്തനം ആരംഭിച്ചു. കല്ലിക്കണ്ടിയില്‍ ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സക്കീന തെക്കയില്‍ ഉത്ഘാടനം ചെയ്തു.



വൈസ് പ്രസിഡന്റ് ബാലന്‍ കൊള്ളുമ്മല്‍ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷമീന കുഞ്ഞി പറമ്പത്ത് പരിപാടിക്ക് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി വി
വി പ്രസാദ് പദ്ധതി വിശദീകരണം നടത്തി.പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷരായ നസീമ ചാമാളിയതില്‍, കൊയമ്പ്രത്ത് ഇസ്മായില്‍ മാസ്റ്റര്‍,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കാട്ടൂര്‍ മഹമൂദ്,പഞ്ചായത്ത് ജനപ്രതിനിധികളായ നെല്ലൂര്‍ ഇസ്മായില്‍ മാസ്റ്റര്‍, ഹാജറ യൂസുഫ്, സുരേന്ദ്രന്‍ വി. പി, നാണു ആനപ്പാറക്കല്‍, യാശോദ. ടി. പി, സുലൈഖ. സി. കെ,അസിസ്റ്റന്റ് സെക്രട്ടറി നിഷ. പി. കെ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാഖി,പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്മാരായ സമീര്‍. കെ. കെ, ബിജീഷ്. എന്‍. കെ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കൃഷ്ണന്‍ മാസ്റ്റര്‍, സമീര്‍ പറമ്പത്ത്, ജയരാജന്‍ മാസ്റ്റര്‍, സി. കെ. ബി തിലകന്‍ മാസ്റ്റര്‍, വ്യാപാരി പ്രതിനിധികള്‍ , ഓട്ടോ ഡ്രൈവര്‍മാര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Water available at any time in Kallikandi; Trippangottur Grama Panchayat installs water ATM
