(www.panoornews.in)വളയം ചെറുമോത്ത് യുവതിയേയും മക്കളേയും കാണാനില്ലെന്ന് പരാതി. കുറുങ്ങോട്ട് ഹൗസിൽ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ(10), ലുക്ക്‌മാൻ(5) എന്നിവരെയാണ് കാണാതായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് മൂവരേയും കാണാതായത്.



വസ്ത്രങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും കൂട്ടി വെള്ളിയാഴ്ച ഉച്ചയോടെ വളയത്തെ ഭർതൃ വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചത്താത്തതിനെ തുടർന്ന് ആഷിതയുടെ പിതാവ് പോലിസിൽ പരാതി നൽകി. വളയം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Police launch investigation after complaint of missing woman and children in Valayam
