


ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ അധ്യാപിക അടക്കം മൂന്ന് പേര്‍ പിടിയില്‍. ബെംഗളൂരുവിലാണ് സംഭവം. വിജയപുര സ്വദേശിയും പ്രീ സ്‌കൂള്‍ അധ്യാപികയുമായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗര്‍ മോര്‍ (28) എന്നിവരാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ശ്രീദേവിയുടെ വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടില്‍ പ്രീ സ്‌കൂള്‍ അധ്യാപികയാണ് ശ്രീദേവി. വ്യാപാരിയായ പരാതിക്കാരന്‍ 2023 ല്‍ തന്റെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളായ അഞ്ച് വയസുകാരിയെ ശ്രീദേവി പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ ചേര്‍ത്തിരുന്നു.
Teacher and gang arrested for extorting money from student's father on pretense of love
