---
title: "പൊയിലൂർ  എൽപി സ്കൂൾ 128 ആം വാർഷികം ആഘോഷിച്ചു."
english_title: "Poilur LP School celebrated its 128th anniversary."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280567/poilur-lp-school-celebrated-its-128th-anniversary"
published_at: "2025-04-01T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebe363ee176_Untitled-6_copy.jpg"
keywords: []
---

# പൊയിലൂർ  എൽപി സ്കൂൾ 128 ആം വാർഷികം ആഘോഷിച്ചു.

> **Lead Summary:** പൊയിലൂർ: പൊയിലൂർ എൽപി സ്കൂൾ 128 ആം വാർഷികം ആഘോഷിച്ചു.

## Article Content

പൊയിലൂർ: പൊയിലൂർ എൽപി സ്കൂൾ 128 ആം വാർഷികം ആഘോഷിച്ചു.

കെപി മോഹനൻ എംഎൽഎ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് കെ സി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

വാർഡ് അംഗം ചാക്കേരി നാണു,എൻ. രാഘവൻ കെ.വി ബാലൻ,എ.പി ഭാസ്കരൻ, എ.പി കൃഷ്ണൻ,

മാനേജർ കെ പി ജയചന്ദ്രൻ, മദർ പി ടി എ പ്രസിഡൻറ് നീഷ്മ,

വി.പി രാജു, ഓട്ടാണി നാണു, കുട്ടായി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ടി.കെ പ്രിയങ്ക സ്വാഗതവും, എംപി വത്സൻ നന്ദിയും പറഞ്ഞു.

തുണ്ടിയിൽ രാഘവൻ, മഠത്തിൽ കുഞ്ഞിരാമൻ,

എ.പി കൃഷ്ണൻ എന്നിവരെയും, ജില്ലാ - ഉപജില്ലാ കലാമേള, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേള, കായികമേള എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും

എംഎൽഎ നിർവഹിച്ചു.തുടർന്ന് വിദ്യാർത്ഥികളും, രക്ഷിതാക്കളും അവതരിപ്പിച്ച കലാപരിപാടികളും നടന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280567/poilur-lp-school-celebrated-its-128th-anniversary)