ചെണ്ടയാട്:(www.panoornews.in) ചെണ്ടയാട് വരപ്ര അമ്പലം റോഡ് പാലം - വരപ്ര വയോജന കേന്ദ്രം റോഡ് എന്നിവ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു



കെ.പി മോഹനൻ എം എൽ എ ഉദ്ഘാടന കർമ്മം നിർവഹിച്ചു
കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലത അധ്യക്ഷയായി.വാർഡ് അംഗം എം.ബീന സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് എൻ. അനിൽ കുമാർ, ഗിരീഷ് പോതിയാൽ, ഫസീല ,പി.വി. ജയാനന്ദൻ കെ.പി സഞ്ജീവ് കുമാർ, രാജൻ കൊടക്കാടൻ്റവിട എം.പി. വിനോദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കോൺട്രാക്ടർ ബിജു തച്ചോളി, എൻജിനിയർ രാജീവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എം.എൽ എ കെ.പി മോഹനൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് തോടിന് RCC സ്ലാബിടാൻ രണ്ട് ലക്ഷം രൂപയും കുന്നോത്ത്പറമ്പ് പഞ്ചായത്തിൻ്റെ 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വരപ്ര വയോജന കേന്ദ്രം റോഡിന് എട്ട് ലക്ഷം രൂപയുമാണ് നീക്കിവെച്ചത്
Chendayad Varapra Temple Road Bridge - Varapra Senior Citizens Center Road opened to the public
