വടകര:(www.panoornews.in) ബസിൽ മാഹി മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിക്കോടി പാലൂർ സ്വദേശി കരിയാട് വീട്ടിൽ റിനീഷാണ് അറസ്റ്റിലായത്. പത്ത് ലീറ്റർ മദ്യം ഇയാളിൽ നിന്ന് പിടികൂടി.



ഇന്ന് ഉച്ചയോടെ എക്സൈസ് ദേശീയപാതയിൽ പാർക്കോ ഹോസ്‌പിറ്റലിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. മാഹി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതി മദ്യം കടത്താൻ ശ്രമിച്ചത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ ഗ്രേഡ് ജയപ്രസാദ് സി കെയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്. സംഘത്തിൽ ഓഫീസർ ഗ്രേഡ് വിജയൻ വി സി, സി ഇ ഒ മാരായ സന്ദീപ് സി വി വിനീത് എംപി, അഖിൽ കെ എം എന്നിവർ പങ്കെടുത്തു.
Attempt to smuggle Mahe liquor in a bus in Vadakara; One arrested
