---
title: "കേരള ബാങ്ക് വീട് ജപ്തി ചെയ്തു ;  മനം നൊന്ത് യുവാവ് ജീവനൊടുക്കി"
english_title: "Kerala Bank foreclosed house; young man commits suicide in frustration"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/280589/kerala-bank-foreclosed-house-young-man-commits-suicide-in-frustration"
published_at: "2025-04-01T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebf822d70cb_Untitled-1_copy.jpg"
keywords: []
---

# കേരള ബാങ്ക് വീട് ജപ്തി ചെയ്തു ;  മനം നൊന്ത് യുവാവ് ജീവനൊടുക്കി

> **Lead Summary:** പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ ആണ് മരിച്ചത്. വീടിനോട് ചേർന്നാണ് പ്രഭുലാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. ജപ്തിക്ക് ശേഷം വീടിൻ്റെ തിണ്ണയിലാണ് യുവാവ് കഴി ഞ്ഞിരുന്നതെന്ന് അച്ഛൻ അനിൽ പറഞ്ഞു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

പുന്നപ്ര പറവൂർ സ്വദേശി പ്രഭുലാൽ ആണ് മരിച്ചത്. വീടിനോട് ചേർന്നാണ് പ്രഭുലാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. ജപ്തിക്ക് ശേഷം വീടിൻ്റെ തിണ്ണയിലാണ് യുവാവ് കഴി ഞ്ഞിരുന്നതെന്ന് അച്ഛൻ അനിൽ പറഞ്ഞു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ജപ്‌തിക്ക് ശേഷം മകൻ വലിയ മനോവിഷമത്തിലായിരുന്നു എന്നും അനിൽ പറഞ്ഞു. മാർച്ച് 30ന് വീട് ജപ്തി ചെയ്യുമെന്നാണ് കേരള ബാങ്ക് അ റിയിച്ചിരുന്നത്. എന്നാൽ പറ ഞ്ഞതിലും ഒരാഴ്‌ച മുൻപെ ത്തി ബാങ്ക് വീട് ജപ്‌തി ചെയ്യുകയായിരുന്നു. അവശ്യ സാധനങ്ങൾ ഒന്നും എടുക്കാൻ സമ്മതിച്ചില്ലെന്നും അനിൽ ആരോപിച്ചു. ജപ്തി നോട്ടീസ് ലഭിച്ചപ്പോൾ തന്നെ വായ്‌പ തിരിച്ചടവിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നുവെന്നും പ്രഭുലാലിൻ്റെ കുടുംബം പറ യുന്നു. കെട്ടിട നിർമ്മാണതൊ ഴിലാളിയായിരുന്നു പ്രഭുലാൽ ജോലിക്കിടയിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധി യിലായി. കേരളബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 2010ലാണ് മൂന്ന് ലക്ഷം രൂപ പ്രഭു ലാൽ വായ്‌പ എടുത്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/280589/kerala-bank-foreclosed-house-young-man-commits-suicide-in-frustration)