കണ്ണൂര്‍: (www.panoornews.in)പാപ്പിനിശ്ശേരി ജനസേവനകേന്ദ്രത്തില്‍ നിന്ന് എംപുരാന്റെ വ്യാജ പ്രിന്റ് പിടികൂടി. തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുയായിരുന്നു. സംഭവത്തില്‍ ജീവനക്കാരിയെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.



എംപുരാന്‍ സിനിമയുടെ വ്യാജ പതിപ്പില്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.
Woman arrested in Kannur with fake copy of Empuraan movie
