(www.panoornews.in)കള്ളുഷാപ്പിലെ വിഭവങ്ങൾ സ്വാദേറിയവയാണെന്ന കാര്യത്തിൽ ആർക്കും തർക്ക മുണ്ടാകില്ല. അഞ്ചരക്കണ്ടി പുഴയിലൂടെ ബോട്ടു സവാരിയും കഴിഞ്ഞു വറുത്തരച്ച പന്നിയിറച്ചിയും ബീഫും, ഏട്ട മത്സ്യം മുളകിട്ടതും കപ്പയും പുട്ടും പുഴുക്കും തുടങ്ങി കള്ളുഷാപ്പ് വിഭവങ്ങൾ കൂടി കഴിച്ചാലോ. ഷാപ്പിലെ വിഭവങ്ങൾ തനിമ ചോരാതെ ഒരുക്കിയിരിക്കുകയാണ് ചേരിക്കൽ ബോട്ടുജെട്ടി യിൽ.



പിണറായി പെരുമയുടെ ഭാഗമായി അഞ്ചരക്കണ്ടിപ്പുഴയിലും ബോട്ട് ജെട്ടികളിലും നക്കുന്ന റിവർ ഫെസ്റ്റിന്റെ ഭാഗമായാണ് ചേരിക്കലിൽ ഷാപ്പിലെ കറികളൊരുക്കിയത്.
. നിരവധിപേരാണ് ഇവിടെ എത്തിയത്. എല്ലാ ആളുകളും ഇവിടെനിന്നും വിവിധ ഭക്ഷ്യവി ഭവങ്ങൾ ആസ്വദിച്ച് കഴിച്ചാണ് മടങ്ങുന്നത്.
മമ്പറത്ത് നാടൻ വിഭവങ്ങളും പാറപ്രത്ത് പുഴ മത്സ്യങ്ങളും ചിറക്കുനിയിൽ മുരു, കല്ലുമ്മ ക്കായ, കൊഞ്ച് വിഭവങ്ങളും ചെറുമാവിലായിൽ വെസ്‌റ്റേൺ ഭക്ഷണവും ഉൾപ്പെടെ വിവിധ ഭക്ഷണങ്ങൾ ബോട്ട് ജെട്ടികളിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും ബോട്ട് സവാരിയും ആസ്വദിക്കാം. പ്രാദേശിക കലാപരിപാടികളും മ്യൂസിക് ബാൻഡും അ രങ്ങേറി..
Curry and local dishes at the shop; People flock to the food fest in Pinarayi.
