പാനൂർ :(www.panoornews.in)പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെയും, കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് സമ്മേളനം -സാദരം 2025 സംഘടിപ്പിച്ചു. കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.



അത്യാധുനിക കാലത്ത് കുട്ടികളെ കൃത്യമായി മനസിലാക്കാൻ അധ്യാപകർക്ക് സാധിക്കണമെന്നും ഹിതകരമല്ലാത്ത കാര്യങ്ങൾ വിദ്യാലയങ്ങളിൽ നടക്കുമ്പോൾ കാര്യ കാരണങ്ങൾ കണ്ടെത്താൻ കഴിയണമെന്നും കെ.പി.മോഹനൻ എം.എൽ.എ അഭിപ്രായപ്പെട്ടു. കാര്യക്ഷമമായി ഇടപെട്ടാൽ എല്ലാം പഴയ നിലയിലാകുമെന്നും അതിനുള്ള കൂട്ടായ ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും കളി സ്ഥലം ഒരുക്കാൻ ലക്ഷ്യമുണ്ടെന്നും, അതിനുള്ള പരിശ്രമം തുടങ്ങി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പി.വി. അൽഫോൺസ അധ്യക്ഷയായി. നളിനി മാവില സ്വാഗതം പറഞ്ഞു. കെ.കെ. സുധീർകുമാർ പി.കെ. പ്രവീൺ, കെ.പി. ശ്രീധരൻ മാസ്റ്റർ, എം. ഭാനു മാസ്റ്റർ,കെ അബ്ദുള്ള, കെ.പി സായന്ത്, കെ. ബിനീഷ്, ടി.ജി. പ്രിയ, വി.പി. സജീർ, പി.ജി. ജിജാഭായ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ കെ.കെ ശീതളകുമാരി, കെ.കെ. അനിൽ കുമാർ, കെ. പ്രമീള, ടി.എം. ശോഭ, എൻ.കെ. ദീപ, കെ. പ്രദീപൻ, സി.ബീന, ബി. പ്രമോദ്, എ.പി. അജിത, വി.പി. ബാബു എന്നിവർ മറുപടി പ്രസംഗം നടത്തി.
10 teachers are retiring from Panur Higher Secondary Schools; Sadaram - Farewell meeting inaugurated by KP Mohanan MLA
