


(www.panoornews.in)ഒഡീഷ സ്വദേശി കുഴഞ്ഞുവീണു മരിച്ചു.ചപ്പാരപ്പടവ് ചിമ്മിണി ചൂട്ടയില്‍ താമസിക്കുന്ന ഒഡീഷ സ്വദേശിയായ ബികാസ് കുമാര്‍ (42) ആണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് വീടിനകത്ത് അബോധാവസ്ഥയില്‍ കണ്ട ബികാസിനെ പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഒന്‍പതരയോടെ മരിച്ചു.
ഭാര്യ: നിഖില ജോസഫ് , മുഞ്ഞനാട്ട്. വിവാഹത്തിന് ശേഷം ചിമ്മിനിചൂട്ടയില്‍ വീട്നിര്‍മ്മിച്ച താമസിച്ചു വരികയായിരുന്നു. ഭാര്യാ സഹോദരന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു
A young man collapsed and died in Kannur.
