അധ്യാപകർക്കെതിരെ 72 പോക്സോ കേസുകൾ ഡിജിപിയുടെ മുന്നിലുണ്ട് ; കർശന നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി

അധ്യാപകർക്കെതിരെ  72 പോക്സോ  കേസുകൾ  ഡിജിപിയുടെ മുന്നിലുണ്ട് ; കർശന നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി
Mar 27, 2025 12:42 PM | By Rajina Sandeep

(www.panoornews.in)അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 72 കേസുകളാണ് ഡിജിപിയുടെ മുന്നിൽ ഉള്ളത്. ഇതിൽ സർക്കാർ- എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്നുണ്ട്. ഇതിൽ ആർക്കും യാതൊരു സംരക്ഷണവും നൽകില്ല. നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പാഠപുസ്തകം ഡിസംബറിൽ തന്നെ അച്ചടിച്ചു. 2.10 ലക്ഷം പാഠപുസ്തകം അച്ചടിച്ചു. 72 ക്യാമ്പുകളിലാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നത്. ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയം നടക്കുന്നത് 89 ക്യാമ്പുകളിലാണ്. 25000ത്തോളം അധ്യാപകർ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കും. അധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സ്കൂൾ തുറക്കുന്നതിന് മുൻപ് സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കും.

ചോദ്യപേപ്പറുകളിൽ അക്ഷരതെറ്റ് വരാൻ പാടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിദ്യാഭ്യാസ ഡയറക്ടററെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ക്യാമ്പയി‍ൻ ശക്തമാക്കും. ലഹരി വിതരണം തടയാൻ രക്ഷകർത്താക്കളുടെ ഗ്രൂപ്പുകൾ ചേർത്തു. പാഠഭാഗങ്ങളിലും ലഹരി ബോധവത്കരണം ഉൾപ്പെടുത്തിയിട്ടുണ്ട്.

ലഹരി ബോധവത്കരണത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. കുട്ടികളുടെ ബാഗുകളിലാണ് സാധനങ്ങൾ ഒളിപ്പിച്ചു കൊണ്ടുവരുന്നത്. അതിന് എന്ത് ചെയ്യാൻ സാധിക്കും എന്നും ആലോചിക്കുന്നു. ഒന്നാം ക്ലാസിൽ ചേർക്കുന്ന കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തുന്നത് കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. ഇത് അംഗീകരിക്കാൻ ആവില്ല. ഇതിനു പുറമേ ക്യാപ്പിറ്റേഷൻ ഫീസ് കൂടി ഈടാക്കിയാൽ എങ്ങനെ അംഗീകരിക്കാൻ ആകും. 2026- 27 അധ്യയന വർഷം മുതൽ സ്കൂൾ പ്രവേശന പ്രായം ആറു വയസ്സാകും. നിലവിൽ 52 ശതമാനം കുഞ്ഞുങ്ങളും ആറു വയസ്സിലാണ് സ്കൂൾ പ്രവേശനം തേടുന്നതെന്നും മന്ത്രി പറഞ്ഞു.

72 POCSO cases against teachers are before the DGP; Minister Sivankutty says strict action will be taken

Next TV

Related Stories
കണ്ണൂർ തളിപ്പറമ്പിൽ  വീണ്ടും രാസലഹരി വേട്ട ;  എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ  പിടിയിൽ

May 9, 2025 08:41 AM

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ ...

Read More >>
എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന്  ; ഫലമറിയാനുള്ള  സൈറ്റുകളറിയാം

May 9, 2025 08:32 AM

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാനുള്ള സൈറ്റുകളറിയാം

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാനുള്ള ...

Read More >>
അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ  ഐ എം എയുടെ അനുശോചന യോഗം

May 8, 2025 10:15 PM

അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ ഐ എം എയുടെ അനുശോചന യോഗം

അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി...

Read More >>
ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ  വഴിപാട്

May 8, 2025 09:41 PM

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട്

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ ...

Read More >>
ഇരിട്ടിയിൽ ബൈക്കിൽ  മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

May 8, 2025 08:46 PM

ഇരിട്ടിയിൽ ബൈക്കിൽ മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

ഇരിട്ടിയിൽ ബൈക്കിൽ മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ...

Read More >>
Top Stories

News Roundup