


ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയിൽനിന്നു വീണു യുവാവ് മരിച്ചു. മാനന്തവാടി ചോയിമൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് നാലോടെ മാനന്തവാടി എരുമത്തെരുവ് അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു അപകടം. വലിയ സൗണ്ട് ബോക്സ് ചുമന്ന് പടികൾ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു.
വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വൈകീട്ട് മാനന്തവാടി നഗരസഭ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന ഇഫ്താർ സംഗമം ഷമാസിന്റെ വേർപാടിനെ തുടർന്ന് ഒഴിവാക്കി.
A young man in Mananthavady met a tragic end when he slipped and fell while trying to descend the stairs carrying a sound box.
