(www.panoornews.in)പൊന്ന്യം പാലം ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ നിരവധിയാളുകൾ പങ്കെടുത്തു.



പൊന്ന്യംപാലം അബ്ദുൽ ഖാദർ കൾച്ചറൽ സെന്ററും പൊന്ന്യം റെഡ് ബ്രദേർസ് കൂട്ടായ്മയും സംയുക്തമായി പൊന്ന്യംപാലം പരിസരത്തെ പ്രത്യേകം സജ്ജീകരിച്ച ഗ്രൗണ്ടിലാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്.
നാടിൻ്റെ മതേതര കാഴ്ചപ്പാടിനും സാമൂഹിക പ്രതിബദ്ധതിയിലേക്കുള്ള ചൂണ്ടുപലകയായും ഇഫ്താർ സംഗമം മാറി.
പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മണിലാൽ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി ഹരിദാസൻ, വാർഡ് അംഗം കെ സുനിത, മഹല്ല് പ്രസിഡൻ്റ് കെ നൂറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായ ടി ടി അസ്ക്കർ, കെ ഷാജി, മമ്മൂട്ടി ഹാജി മർജാൻ,
ടി കെ നിഷാദ്, എ കെ രഞ്ജിവ് , കെ കെ പ്രമോദ് കുമാർ, ഷംഷീജ്, കെ വിനോദ്, ടി കെ റിജാസ്, എ ടി റജിനാസ് , എ ടി ഷാഫി, എ കെ ഷാമിൽ,
ടി ടി ഹനീഫ, ധനീഷ് , അശോകൻ എ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
The Ponnyampalam community's Iftar party literally became a gathering of love.
