Feb 28, 2025 08:37 PM

ചെറുവാഞ്ചേരി :(www.panoornews.in)ചെറുവാഞ്ചേരി കല്ലുവളപ്പിൽ ക്രഷറിൽ കരിങ്കല്ലിറക്കുന്നതിനിടെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.


സെൻട്രൽ പൊയിലൂർ വിളക്കോട്ടൂരിലെ തെക്കുംമുറി കണിയാങ്കണ്ടിയിൽ രവീന്ദ്രൻ - സവിത ദമ്പതികളുടെ മകൻ വിഷ്‌ണു രവീന്ദ്രൻ (24)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അവന്തികയാണ് ഭാര്യ. വിസ്മയ - വൈഷ്ണവി എന്നിവർ സഹോദരങ്ങളാണ്.


അളവിൽ കൂടുതൻ സ്റ്റോക്ക് ക്രഷറിൽ സൂക്ഷിച്ചിരുന്നതായും, അതാണ് അപകടത്തിനിടയാക്കാൻ കാരണമായതെന്നും ടിപ്പർ ലോറി ഡ്രൈവർമാർ കുറ്റപ്പെടുത്തി.

Tearful tributes to Vishnu Raveendran, who died in a crusher accident in Cheruvancherry; Funeral tomorrow at 9 am

Next TV

Top Stories