---
title: "ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും, 1,80,000 രൂപ പിഴയും വിധിച്ച് മട്ടന്നൂർ അതിവേഗ കോടതി"
english_title: "Mattanur fast-track court sentences accused to 38 years in prison and fines Rs 1,80,000 in case of molesting disabled woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273593/mattanur-fast-track-court-sentences-accused-to-38-years-in-prison-and-fines-rs-180000-in-case-of-molesting-disabled-woman"
published_at: "2025-02-28T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1bb62308ca_download_(1).jpg"
keywords: []
---

# ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും, 1,80,000 രൂപ പിഴയും വിധിച്ച് മട്ടന്നൂർ അതിവേഗ കോടതി

> **Lead Summary:** മട്ടന്നൂർ :ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഇവരുടെ ബന്ധുവായ പ്രതിക്ക് 38 വർഷം തടവും 1,80,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ അതിവേഗ കോടതി ശിക്ഷിച്ചു.

## Article Content

മട്ടന്നൂർ :ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഇവരുടെ ബന്ധുവായ പ്രതിക്ക് 38 വർഷം തടവും 1,80,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ അതിവേഗ കോടതി ശിക്ഷിച്ചു.

2019-ൽ കേളകം സ്റ്റേഷൻ പരിധിയിൽ നടന്ന കേസിലാണ് ജഡ്ജി അനി റ്റ് ജോസഫ് വിധി പറഞ്ഞത്. പിഴത്തുകയിൽനിന്ന് 1,50,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം.

എസ്.ഐ. പി.അരുൺ ദാസാണ് കേസ് രജിസ്റ്റർ ചെയ്ത ത്. എസ്.ഐ. എം.കെ.കൃഷ്ണൻ കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലി ക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273593/mattanur-fast-track-court-sentences-accused-to-38-years-in-prison-and-fines-rs-180000-in-case-of-molesting-disabled-woman)