---
title: "മനേക്കര മനയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഹരിത വനത്തിലെ  വൻമരം കടപുഴകി വീണു ; പുലർച്ചെയായതിനാൽ വൻ അപകടമൊഴിവായി"
english_title: "A large tree fell in the green forest of the Sri Bhagavathy temple in Manekara; a major accident was averted as it was early in the morning."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/273527/a-large-tree-fell-in-the-green-forest-of-the-sri-bhagavathy-temple-in-manekara-a-major-accident-was-averted-as-it-was-early-in-the-morning"
published_at: "2025-02-28T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c17472eb340_Untitled-1_copy.jpg"
keywords: []
---

# മനേക്കര മനയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഹരിത വനത്തിലെ  വൻമരം കടപുഴകി വീണു ; പുലർച്ചെയായതിനാൽ വൻ അപകടമൊഴിവായി

> **Lead Summary:** മനേക്കര: മനേക്കര മനയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഹരിത വനത്തിലെ വൻമരം കടപുഴകി വീണു

## Article Content

മനേക്കര: മനേക്കര മനയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഹരിത വനത്തിലെ വൻമരം കടപുഴകി വീണു

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് 200 വർഷത്തോളമെങ്കിലും പഴക്കമുള്ള കൂറ്റൻ മരം കടപുഴകിയത്. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ നാശനഷ്ടമുണ്ടായി.

പന്ന്യന്നൂർ

മനേക്കരയിൽ മനയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഹരിത വനത്തിലെ പടു കൂറ്റൻ മരം പിഴുത് വീണു. പുലർച്ചെ ഒരു മണിക്കാണ് സംഭവം. ധാരാളം വവ്വാലുകളും മറ്റ് പക്ഷികളും ഇഴ ജന്തുക്കളും അധിവസിക്കുന്ന ക്ഷേത്രത്തിൻ്റെ ഹരിത വനത്തിലെ ഏറ്റവും വലിയ മരമാണ് പിഴുത് വീണത്. ഏകദേശം 200 വർഷത്തോളം പഴക്കമുള്ള മരമാണിത്.

മരം പത്ത് മീറ്ററോളം അകലെ നിൽക്കുന്ന തെങ്ങിന് മുകളിൽ വീഴുകയും തെങ്ങ് പിഴുത് വീഴുകയും ചെയ്തു. തൊട്ടടുത്ത് ക്ഷേത്രം ശാന്തിക്കാർ താമസിക്കുന്ന ഗൃഹത്തിൻ്റെ തൊട്ട് മുന്നിലാണ് തെങ്ങ് പതിച്ചത്. ആളപായമോ വീടിന് കേടുപാടുകളോ സംഭവിച്ചിട്ടില്ല.

ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയുടെ ഭിത്തി ഭാഗികമായി തകർന്നിട്ടുണ്ട്. ഏകദേശം കാൽലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം സെക്രട്ടറി ടി.ആർ. സി. അടിയോടി അറിയിച്ചു. ക്ഷേത്രത്തിൽ ഈ മാസം 11ന് കുംഭമാസത്തിലെ ആയില്യം പൂജക്കുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/273527/a-large-tree-fell-in-the-green-forest-of-the-sri-bhagavathy-temple-in-manekara-a-major-accident-was-averted-as-it-was-early-in-the-morning)