പാനൂർ :(www.panoornews.in) മിത്തലെ കുന്നോത്ത് പറമ്പ് കമ്യുണിറ്റി ഹാൾ പരിസരത്തു വെച്ച് കെ.എസ്.യു നേതാക്കളെ വാഹനം തടഞ്ഞ് നിർത്തി ഇരുമ്പ് വടി കൊണ്ട് മർദ്ധിച്ചു.



കെ.എസ്.യു കൂത്ത്പറമ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.വി അർജുൻ, അലോക് എന്നിവർക്ക് ആണ് മർദ്ധനം എറ്റത്. സി പി എം പ്രവർത്തകനായ അനുരാഗിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നുവെന്ന് കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
അർജുവിന്റെ വാഹനവും തല്ലി തകർത്തിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. അർജുന്റെ തലക്കാണ് പരിക്ക്. യാതൊരു പ്രശ്നവുമില്ലാത്ത സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തെ ജനം തിരിച്ചറിയണമെന്ന് ഡി സി സി ജനറൽ സെക്രട്ടറി കെ.പി സാജു പറഞ്ഞു.
KSU leaders attacked with vehicle in Kunnothparampil; two injured, case filed against CPM workers
