മാക്കുനി നിഷാന്തിൽ കെ.കെ നാരായണൻ (83) നിര്യാതനായി. തലശേരി ആർ എം എസിലെ റിട്ട. എസ് ആർ ഒ ആണ്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്തംഗം, കൺസ്യൂമർ കോ ഓപ്പറേറ്റീവ് സ്റ്റോർ ഡയറക്ടർ, കർഷക സംഘം ചമ്പാട് വില്ലേജ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സാമൂഹ്യ - രാഷ്ട്രീയരംഗങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ചമ്പാട് - മാക്കുനി റോഡ് വീതി കൂട്ടുന്ന കാര്യത്തിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചത് കെ.കെ നാരായണന്റെ നേതൃത്വത്തിലായിരുന്നു. ശാരദയാണ് ഭാര്യ.



നിഷാന്ത് (ദുബൈ), നിഷ (ബോംബെ) എന്നിവർ മക്കളും, പ്രകാശൻ (റെയിൽവെ), ജിജി എന്നിവർ മരുമക്കളുമാണ്. കെ.കെ ജാനകി, കെ.കെ ദിവാകരൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ ശ്മശാനത്തിൽ നടക്കും.
The 'Naranetan' of the Makuni people who were active in the political and social arenas is now remembered
