വടകര:(www.panoornews.in) വടകരയില്‍ ഒമ്പത് വയസുകാരിയെ വാഹനമിടിപ്പിച്ച് കടന്ന് കളഞ്ഞ സംഭവത്തില്‍ പ്രതി ഷെജിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിദേശത്തായിരുന്ന പ്രതിയെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അന്വേഷണ സംഘം പിടികൂടിയത്.



രാത്രി എട്ട് മണിയോടെയാണ് പ്രതിയെ വടകരയില്‍ എത്തിച്ചത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. നിര്‍ത്താതെ പോയ കാര്‍ 10 മാസത്തിനു ശേഷം പൊലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17 നാണ് ദേശീയ പാതയിൽ വടകര ചോറോടില്‍ അപകടം നടന്നത്.
അശ്രദ്ധമായി വാഹനമോടിച്ച യുവാവ് അപകടമുണ്ടാക്കുകയായിരുന്നു. സംഭവത്തില്‍ നേരത്തേ, തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകളായ ഒന്‍പത് വയസുകാരി ഗുരുതരമായി പരുക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു.
അപകടസമയത്ത് പൊലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വാഹനം പ്രതി പിന്നീട് രൂപമാറ്റം വരുത്തിയിരുന്നു. എന്നാല്‍, ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍പ്പെട്ട് പരിശോധിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണ് ഇതെന്ന് വ്യക്തമായത്.
The arrest of the accused in the vehicle accident case in which a Pannyannur native died and a nine-year-old girl was left in a coma in Vadakara has been recorded.
