ചമ്പാട് :(www.panoornews.in) മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചമ്പാട് എൽ പി സ്കൂൾ സംഘടിപ്പിച്ച നൃത്ത ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി.



മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് രോഗാതുരമായ സമൂഹം സൃഷ്ടിക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയായി കൊച്ചു വിദ്യാർത്ഥിനികളുടെ പ്രകടനം
മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥിനികളാണ്പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ ബോധവൽക്കരണ നൃത്താവിഷ്ക്കാരം സംഘടിപ്പിച്ചത്.
ഇശൽ, സ്വൽറ്റ, ആര്യ,ഇവാനിയ, ഋതുവർണ,നിഹാര, ഐശാനിഎന്നീ വിദ്യാർത്ഥിനികളാണ്
പരിപാടി അവതരിപ്പിച്ചത്.കുട്ടികൾ ശുചിത്വ ബോധമുള്ളവരായി മാറിയാൽ മാത്രമേ മാലിന്യ നിർമ്മാർജനം സാധ്യമാകൂവെന്നും, ചമ്പാട് എൽപി സ്കൂളിലെ വിദ്യാർത്ഥിനികളെ അഭിനന്ദിക്കുന്നതായും പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്എ.ശൈലജ പറഞ്ഞു.ബിഡിഒ ടി.ഡി തോമസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി റംല, പിടിഎ വൈസ് പ്രസിഡണ്ട് നസീർ ഇടവലത്ത്, പ്രധാനാധ്യാപകൻ എം. ജയകൃഷ്ണൻ,
സാജിറ, ഷനത്ത് അശ്വിൻ എന്നിവർ സംസാരിച്ചു.നൃത്ത പരിപാടി അവതരിപ്പിച്ച വിദ്യാർഥികളെ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.
A waste-free New Kerala; The dance performance by the students of Champad LP School was remarkable
