തളിപ്പറമ്പ് (www.panoornews.in)തളിപ്പറമ്പിൽ ലൈസൻസ് എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികളെ നോക്കു കുത്തികളാക്കി കൊണ്ട് അനധികൃത മുളക് വ്യാപാരം നടത്തുന്ന സംഘങ്ങളെ തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെ ഭാരവാഹികളുടെ നേതൃത്വത്തിൽ തടഞ്ഞു.



അന്യസംസ്ഥാനങ്ങളിലുള്ള ഏറ്റവും ഗ്രേഡ് കുറഞ്ഞതും ഉപയോഗ ശൂന്യമായതും ഗുണനിലവാരം ഇല്ലാത്ത ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ അടക്കം ഇത് ഉപയോഗിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും അനുമതി നൽകാത്തതിന്റെ പേരിൽ നമ്മുടെ പട്ടണങ്ങളിൽ വന്ന് ഇതുപോലെയുള്ള ഭക്ഷ്യയോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ വിതരണം നടത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തിനു തന്നെ ഭീഷണി ആണ്.ഇതിനെതിരെ കർശന നടപടി ഉദ്യോഗസ്ഥർ കൈക്കൊള്ളണം എന്നും ഭാരവാഹികളായ കെ. എസ്. റിയാസ്, വി. താജുദ്ധീൻ, കെ. കെ. നാസർ, സിദ്ദിഖ്. കെ എന്നിവർ ആവശ്യപ്പെട്ടു
Merchants Association stops illegal chilli traders in Taliparamba
