വിദ്യാഭ്യാസ മന്ത്രി നാടിന് നാണക്കേടാണെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ; കെ.പി.എസ്.ടി.എ ചൊക്ലി ഉപജില്ലാ കമ്മിറ്റി ആദരായനം നടത്തി

വിദ്യാഭ്യാസ മന്ത്രി  നാടിന് നാണക്കേടാണെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ; കെ.പി.എസ്.ടി.എ ചൊക്ലി ഉപജില്ലാ കമ്മിറ്റി ആദരായനം നടത്തി
Jan 25, 2025 10:00 PM | By Rajina Sandeep

ചൊക്ലി :(www.panoornews.in)കേരളത്തിലെ വിദ്യാഭ്യാസ രംഗം ഇത്രയേറെ മലീമസമായ കാലഘട്ടം വേറെ ഉണ്ടായിട്ടില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.പി.എസ്.ടി.എ ചൊക്ലി ഉപജില്ലയുടെ നേതൃത്വത്തിൽ ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, അനുമോദനവും ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗം ആകെ കുത്തഴിഞ്ഞ് കിടക്കുകയാണ്. മൽപ്പിടുത്തത്തിലും, കത്തിക്കുത്തിലും ഏർപ്പടുന്നയാളാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ മന്ത്രി. ഇത് നാടിൻ്റെ നാണക്കേടാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

വൈസ് ചാൻസലർമാർക്ക് ഒരാൾക്ക് പോലും ഇംഗ്ലീഷിൽ കത്തെഴുതാനറിയില്ലെന്നാണ് മുൻ ഗവർണർ പറഞ്ഞത്. കേരളം വിട്ട് വിദ്യാർത്ഥികൾ പോകുന്നത് ഇതെല്ലാം കൊണ്ടാണ്. പി എച്ച് ഡി എടുത്ത വരുടെ യോഗ്യത സംഭാഷണങ്ങളിൽ നിന്നും വ്യക്തമാകുമെന്നും മുല്ലപ്പള്ളി വിമർശിച്ചു.

പാനൂർ നഗരസഭാ ചെയർമാൻ കെ പി ഹാഷിം മുഖ്യാതിഥിയായി. ചൊക്ലി ഉപജില്ലാ പ്രസിഡണ്ട് കെ. അജേഷ് അധ്യക്ഷനായി. സംസ്ഥാന നിർവാഹകസമിതി അംഗം പി ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി.വി ജ്യോതി, ജില്ലാ പ്രസിഡണ്ട് യു കെ ബാലചന്ദ്രൻ, സംസ്ഥാനകമ്മിറ്റിയംഗം ദീപക് തയ്യിൽ, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ സുധീർ കുമാർ, ജില്ലാ ജോയിൻ സെക്രട്ടറി കെ.എ ശരത്ത്, കണ്ണൂർ ജില്ലാ നിർവാഹകസമിതി അംഗം എൻ. ജിതേന്ദ്രൻ, കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗം എം.കെ സുഹിത,

ചൊക്ലി വനിതാ ഫോറം കൺവീനർ എം.പി റസിയ എന്നിവർ സംസാരിച്ചു.

ചൊക്ലി ജില്ലാ സെക്രട്ടറി ഇ. ശ്രീജേഷ് സ്വാഗതവും, ട്രഷറർ കെ അർജ്ജുൻ നന്ദിയും പറഞ്ഞു

കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രമേശൻ,

സംസ്ഥാന സെക്രട്ടറി പി.വി ജ്യോതി, സി.ദിനേശൻ,

കെ.ചന്ദ്രൻ,

ഒ.കെ പ്രസീന, എംകെ മൊയ്തു, കെ സനിൽ, അലി കോവുകണ്ടിയിൽ, കെ വി ബേബിജ, പി.അനിത എന്നിവരെയാണ് ആദരിച്ചത്. വിവിധ പുരസ്കാരങ്ങൾ നേടിയ അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു.

Former KPCC President Mullappally Ramachandran says that the Education Minister is a disgrace to the country; KPSTA Chokli Sub-District Committee paid tribute to him

Next TV

Related Stories
കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ  കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ചെന്ന്

Jul 12, 2025 01:22 PM

കണ്ണൂരിലും പാദപൂജ...'; ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിപ്പിച്ചെന്ന്

ഗുരുപൂർണ്ണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ...

Read More >>
ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ  ഉദ്ഘാടനം ചെയ്തു

Jul 12, 2025 12:55 PM

ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു

ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം...

Read More >>
തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

Jul 12, 2025 12:36 PM

തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക്...

Read More >>
കരിയാട് മേഖലയിൽ  സിപിഎം സ്ഥാപിച്ച  സ്തൂപവും,കൊടിമരവും നശിപ്പിച്ചു ; പിന്നിൽ ആർ.എസ്.എസെന്ന് സിപിഎം

Jul 12, 2025 10:13 AM

കരിയാട് മേഖലയിൽ സിപിഎം സ്ഥാപിച്ച സ്തൂപവും,കൊടിമരവും നശിപ്പിച്ചു ; പിന്നിൽ ആർ.എസ്.എസെന്ന് സിപിഎം

കരിയാട് മേഖലയിൽ സിപിഎം സ്ഥാപിച്ച സ്തൂപവും,കൊടിമരവും നശിപ്പിച്ചു ; പിന്നിൽ ആർ.എസ്.എസെന്ന് സിപിഎം...

Read More >>
കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ;  തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും  കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

Jul 12, 2025 09:28 AM

കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ; തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ; തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം...

Read More >>
Top Stories

News Roundup

//Truevisionall