---
title: "പിണറായിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ ചാരായം വാറ്റ് ;  രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ"
english_title: "Liquor VAT in an uninhabited house in Pinarayi; Two people arrested by excise"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/264227/liquor-vat-in-an-uninhabited-house-in-pinarayi-two-people-arrested-by-excise"
published_at: "2025-01-18T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b541830be6_Untitled-3_copy.jpg"
keywords: []
---

# പിണറായിയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ ചാരായം വാറ്റ് ;  രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ

> **Lead Summary:** പിണറായി :പിണറായി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

## Article Content

പിണറായി :പിണറായി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

പാതിരിയാട്ടെ ലക്ഷ്മി കാഞ്ഞാങ്കണ്ടിയുടെ ഒഴിഞ്ഞ് കിടന്നിരുന്ന വീടിൻ്റെ അടുക്കളയിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിലാണ് കീഴത്തൂർ സ്വദേശികളായ സി.എൻ.ബിജു ( 46), സി. സന്തോഷ് സി. (48)എന്നിവരെ അറസ്റ്റ് ചെയ്തു. 10 ലിറ്റർ ചാരായവും, 100 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം.രമേശൻ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എം.സി വിനോദ് കുമാർ, ജിനേഷ് നരിക്കോടൻ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ഉമേഷ്, കെ. നിവിൻ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ. ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/264227/liquor-vat-in-an-uninhabited-house-in-pinarayi-two-people-arrested-by-excise)