---
title: "കാണാതായ  യുവ അഭിഭാഷകയെ കോഴിക്കോട്ട് നിന്ന്  പോലീസ് കണ്ടെത്തി"
english_title: "Police found young lawyer in Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262707/police-found-young-lawyer-in-kozhikode"
published_at: "2025-01-11T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678254b2f0ec3_678245c00556e_lowyer.jpg"
keywords: []
---

# കാണാതായ  യുവ അഭിഭാഷകയെ കോഴിക്കോട്ട് നിന്ന്  പോലീസ് കണ്ടെത്തി

> **Lead Summary:** തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂരിൽ നിന്നും കാണതായ യുവ അഭിഭാഷകയെ പോലീസ് കണ്ടെത്തി.കോഴിക്കോട് നിന്നാണ് ചൊക്ലി പോലീസ് കണ്ടെത്തിയത്.

## Article Content

തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂരിൽ നിന്നും കാണതായ യുവ അഭിഭാഷകയെ പോലീസ് കണ്ടെത്തി.കോഴിക്കോട് നിന്നാണ് ചൊക്ലി പോലീസ് കണ്ടെത്തിയത്.

മാധ്യമങ്ങളിൽ വാർത്ത വന്നതോടെ യുവതിയെ ശ്രദ്ധയിൽ പെട്ട കോഴിക്കോട് ബസ്സ്റ്റാറ്റിലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞതോടെയാണ് യുവതിയെ കണ്ടെത്തിയത്.

തുടർന്ന് ചൊക്ലി പോലീസ് സ്ഥലത്ത് എത്തി യുവതിയെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കും. കുടുംബ പ്രശ്നത്തെ തുടർന്നാണ് നാടുവിട്ടത് എന്നാണ് യുവതിയുടെ മൊഴി.

തലശ്ശേരി കോടതിയിലെ അഭിഭാഷകയായ റഹ്നഹമീദിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. രണ്ട് കുട്ടികളുടെ മാതാവാണ്.പെരിങ്ങത്തൂരിലെ പൊതുപ്രവർത്തകൻ ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിൻ്റെ മകളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262707/police-found-young-lawyer-in-kozhikode)