Jan 5, 2025 11:09 PM

പാനൂർ :(www.panoornews.in)  ഞായറാഴ്ച വൈകീട്ട് മുതലാണ് വ്യാജ കഥ നവ മാധ്യമങ്ങളിൽ പ്രചരിച്ചത്. കുന്നോത്ത് പറമ്പിനും,പാറാടിനുമിടയിൽ മനീഷ് എന്നയാളുടെ ഏട്ടൻ്റെ വീട്ടിൽ മണ്ണിറക്കാനെത്തിയ ടിപ്പർ ലോറി കിണറ്റിലേക്ക് മറിഞ്ഞെന്നായിരുന്ന ശബ്ദ സന്ദേശവും, ഒപ്പം വീഡിയോയുമാണ് പ്രചരിച്ചത്.

ഇതോടെ മാധ്യമ പ്രവർത്തകർക്കും കൊളവല്ലൂർ പൊലീസിനും തുടരെ വിളികളെത്തി. ലൊക്കേഷൻ കേന്ദ്രീകരിച്ച മാധ്യമ പ്രവർത്തകർ വാർഡംഗങ്ങളായ പി.കെ മുഹമ്മദലിയെയും, അദ്വൈതയെയും ബന്ധപ്പെട്ടെങ്കിലും അവരും ഒന്നുമറിഞ്ഞിരുന്നില്ല. തുടർന്ന് രാത്രി വൈകിയാണ് തെറ്റായ സന്ദേശമാണിതെന്ന് വ്യക്തമായത്.

ഇതോടെ ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ വിരുതനെയും, ഈ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെയും കർശന നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇപ്പോൾ മറ്റൊരു കേസിൻ്റെ ആവശ്യാർത്ഥം പാലക്കാടുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ സുമിത് കുമാർ സ്ഥലത്തെത്തിയാൽ തുടർ നടപടികൾ കൈക്കൊള്ളും.

The tipper lorry that was coming to dump soil fell into the well; Kolavallur police are spreading a net to trap the hooligans who spread false stories that have terrorized the entire Kunnothparamba area.

Next TV

Top Stories