തളിപ്പറമ്പ :(www.panoornews.in)പിതാവ് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഇന്ന് തളിപ്പറമ്പ കോടതി വിധി പറയും. 2019 മുതൽ മകളെ നിരന്തരം പിതാവ് പീഡിപ്പിച്ച സംഭവമാണിത്.
മുങ്ങി നടന്ന ഇയാൾ നാട്ടിൽ മടങ്ങിയെത്തിയിരുന്നു. രഹസ്യവിവരത്തെ ത്തുടർന്ന് തളിപ്പറമ്പ പ്രിൻസിപ്പൽ എസ്.ഐ: ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ജൂലായിലാണ് സംഭവത്തിൽ കോടതി വിധി പറയാനിരുന്നത്.
എന്നാൽ ആ സമയം ഇയാൾ കടന്നുകളയുക യായിരുന്നു. തിരിച്ചെത്തിയതിനെത്തുടർന്ന് ഇന്നലെ റിമാന്റ് ചെയ്ത‌് തളിപ്പറമ്പ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാൾക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ വാദത്തെ തുടർന്നാണ് വിധി പറയൽ ഇന്നത്തേക്ക് മാറ്റിയത്.
വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോഴാണ് 13കാരിയായ മകളെ ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി തലകറങ്ങി വീണതിനെത്തു ടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ആറ് മാസം ഗർഭിണിയാണെന്ന് മനസിലായത്. ബന്ധുവും അയൽവാസിയുമായ 15കാരനാണ് തന്നെ പീഡിപ്പിച്ച് ഗർഭിണിയാ ക്കിയത് എന്നാണ് ആദ്യം പെൺകുട്ടി പോലീസിനോട് പറഞ്ഞത്. മൊഴിയിൽ സംശയം തോന്നിയ പോലീസ് വിശദ മായി നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പീഡിപ്പിച്ചതെന്ന വിവരം പുറത്തുവന്നത്.
താനാണ് പീഡിപ്പിച്ചതെന്ന് പുറത്തുപറയരുതെന്ന പിതാ വിന്റെ നിർബന്ധത്തെത്തുടർന്നാണ് പെൺകുട്ടി 15 കാരന്റെ പേര് ആദ്യഘട്ടത്തിൽ പറഞ്ഞത്.
Prosecution demands death penalty in case of impregnating daughter; verdict in Taliparamba court today