പാനൂർ :(www.panoornews.in) കുന്നോത്ത്പറമ്പ് സെൻട്രൽപുത്തൂർ എൽ.പി സ്കൂളിൽ പ്രീപ്രെമറി വിഭാഗം സ്കൗട്ട് & ഗൈഡ്സ് ബണ്ണി യൂണിറ്റ് പ്രവർത്തനം തുടങ്ങി.
ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് കമ്മീഷണർ ഗീത കൊമ്മേരി ഉദ്ഘാടനം ചെയ്തു. പദ്ധതി വിശദീകരണം ബി.എസ്.ജി സെക്രട്ടറി അനന്തനാരായണൻ നടത്തി. എം.പി.ടി.എ പ്രസിഡൻ്റ് അഭിഷ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ പുഷ്പ, കെ സുവീൺ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ടി.കെ അജിത സ്വാഗതവും, ക്ലബ് ലീഡർ വി.പി രാജില നന്ദിയും പറഞ്ഞു.
Bunny Unit started functioning at Central Puthur LP School.