അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
Jan 7, 2025 12:58 PM | By Rajina Sandeep

(www.panoornews.in)അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ. പ്രിൻസിപ്പൽ എൻ അബ്ദുൽ സലാമിനെയും സൈക്കാട്രി അധ്യാപകൻ സജിയെയുമാണ് സസ്പെൻഡ് ചെയ്തത്.


അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.


നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.


അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.


മകളെ ഇവര്‍ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു.


അമ്മുവിന്റെ അധ്യാപകനായ സജിയെ ചോദ്യം ചെയ്യണമെന്ന് അമ്മുവിന്റെ അച്ഛൻ പരാതി നൽകിയിരുന്നു. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.


പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി കൗണ്‍സിലിങ് എന്ന പേരില്‍ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അതിന് ശേഷമാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു.


സാധാരണ കൗൺസിലിംഗ് എന്നാൽ ഒറ്റയ്ക്ക് വിളിച്ചാണ് നടത്തുന്നത്. പ്രതികളായ വിദ്യാർഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി.


കൗണ്‍സിലിങ് എന്ന പേരിൽ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അമ്മുവിനോട് നിരപരാധിത്വം തെളിയിക്കണമെന്ന് മകളോട് പറഞ്ഞു.


എന്തുതെറ്റ് ചെയ്തിട്ടാണ് നിരപരാധിത്വം തെളിയിക്കേണ്ടത് എന്ന് അവൾ ചോദിച്ചു. അതിനുശേഷമാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചതെന്നും അച്ഛൻ സജീവ് ആരോപണമുന്നയിച്ചിരുന്നു.

Ammu Sajeev's death: College principal and vice-principal suspended

Next TV

Related Stories
മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു ;  തിക്കിലും  തിരക്കിലും നിരവധി പേർക്ക് പരിക്ക്

Jan 8, 2025 02:27 PM

മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു ; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

മലപ്പുറം പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക്...

Read More >>
മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം  വീട്ടിലെത്തിച്ചു.

Jan 8, 2025 01:07 PM

മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം വീട്ടിലെത്തിച്ചു.

മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം അല്പസമയത്തിനകം വീട്ടിലെത്തിക്കും, സ്കൂളിലും...

Read More >>
പെരിയ ഇരട്ടക്കൊല കേസ് ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

Jan 8, 2025 12:00 PM

പെരിയ ഇരട്ടക്കൊല കേസ് ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരിയ ഇരട്ടക്കൊല കേസ് ; മുൻ എംഎൽഎ ഉൾപ്പെടെയുള്ള 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി...

Read More >>
വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

Jan 8, 2025 11:35 AM

വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു

വടകരയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ്...

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ്  കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

Jan 8, 2025 11:32 AM

ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് കേബിൾ ടിവി ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് കേബിൾ ടിവി ജീവനക്കാരനായ യുവാവിന്...

Read More >>
നടി ഹണി റോസ് നൽകിയ പരാതി ; ബോബി ചെമ്മണ്ണൂർ വയനാട്ടിൽ  കസ്റ്റഡിയിൽ

Jan 8, 2025 11:24 AM

നടി ഹണി റോസ് നൽകിയ പരാതി ; ബോബി ചെമ്മണ്ണൂർ വയനാട്ടിൽ കസ്റ്റഡിയിൽ

നടി ഹണി റോസ് നൽകിയ പരാതി ; ബോബി ചെമ്മണ്ണൂർ വയനാട്ടിൽ ...

Read More >>
Top Stories










News Roundup