(www.panoornews.in)പൊയിലൂരിൽ വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം പതിവായി. കുറ്റിയിൽ കൊയിലോത്ത് അഹമ്മദ് ഹാജിയുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്. നാലംഗ സംഘം അക്രമം നടത്തുന്ന സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി 12.30 ഓടെയാണ് വീടിന് നേരെ അക്രമമുണ്ടായത്. വീടിൻ്റെ ജനൽചില്ലുകളും മറ്റും തച്ചുടച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നെല്ലിയുള്ളതിൽ യൂസഫിൻ്റെ KL 58 G 111 ഇന്നോവ കാറും അടിച്ചു തകർത്തു. സംഭവമറിഞ്ഞ് രാത്രി തന്നെ കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി. തിങ്കളാഴ്ച രാവിലെ വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അഹമ്മദ് ഹാജിയുടെ മകൻ്റെ വിദേശത്തെ ബിസിനസുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തെയും കുടുംബത്തെയും വീട്ടിൽ കയറി ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. അഹമ്മദ് ഹാജിക്കും, മകൻ റയീസിനും പൊയിലൂരിൽ വച്ച് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. നേരത്തെ വീട്ടിൽ ഭീഷണിപ്പെടുത്താൻ വീട്ടിൽ വന്ന പ്രതികളുടെ ദൃശ്യങ്ങളടക്കം കൊളവല്ലൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.. ഇതിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും അക്രമുണ്ടായത്.
Violence against house and family members continues in Poilur; Innova car parked in the yard was also vandalized, Kolavallur police have started an investigation