പാനൂർ :(www.panoornews.in)ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് എം പി ഷാഫി പറമ്പിൽ. കോഴിക്കോട്ട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ച പാനൂർ Yes അക്കാഡമിയിലെ കുട്ടികൾക്കും അധ്യാപകർക്കുമൊരുക്കിയ ആദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ ഭിന്നശേഷി കുട്ടികളുള്ള രക്ഷിതാക്കളുടെ ഉള്ളിൽ തീയാണ്. തങ്ങളുടെ കാലശേഷം മക്കളെ ആര് നോക്കുമെന്ന ആശങ്കകളും രക്ഷിതാക്കൾക്കുണ്ട്. ഇത്തരം കുട്ടികളുടെ പുന:രധിവാസം നടത്താൻ സാധ്യമാകുമൊ എന്ന് പരിശോധിക്കണം.
ഇക്കാര്യം പാർലമെൻ്റ് യോഗത്തിൽ ഉന്നയിക്കാമെന്നും എം പി ഉറപ്പുനൽകി. കൈയ്യടികളോടെയാണ് സദസ് എം പി യുടെ പ്രഖ്യാപനത്തെ വരവേറ്റത്. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ എം പി ഉപഹാരം നൽകി ആദരിച്ചു. കെ.പി മോഹനൻ എംഎൽഎ, നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ഹാഷിം, പാനൂർ എസ്.ഐ കെ.സുനിൽകുമാർ, മുർഷിദ് പെരിങ്ങത്തൂർ എന്നിവർ സംസാരിച്ചു. യെസ് അക്കാദമി ചെയർമാനായ ബാലിയിൽ ഷെയ്ക്ക് മുഹമ്മദിനെ എംപിയും, എം എൽ എയും ഷാളണിയിച്ച് ആദരിച്ചു. യെസ് അക്കാഡമിയിലെ വിദ്യാർത്ഥി വരച്ച എംപിയുടെ ചിത്രം ഷാഫി പറമ്പിൽ ഏറ്റുവാങ്ങി.
നിസ്താർ കീഴുപറമ്പ് സ്വാഗതവും, സ്കൂൾ പ്രിൻസിപ്പൽ നിവ്യ വിജയൻ നന്ദിയും പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികളും, രക്ഷിതാക്കളും പാനൂർ ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി.
Issues of differently-abled children will be presented in Parliament: Shafi Parambil MP; Students of Panur Yes Academy who participated in Special Olympics and won medals