പാനൂർ :(www.panoornews.in)പാനൂരിലെ ഫൈറ്റേർസ് കരാത്തെ അക്കാദമിയിൽ കരാത്തെ സെമിനാർ സംഘടിപ്പിച്ചു. കരാത്തെയിൽ 5th ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ ഡോ. താജുദ്ദീനെ ആദരിച്ചു.
നല്ല കൂട്ടുകെട്ടുകൾ ഉണ്ടായാൽ മാത്രമെ നല്ല വ്യക്തിയാകാൻ സാധിക്കൂ. കുട്ടികൾ ലഹരിയുടെ ലോകത്തേക്ക് എത്തിപ്പെടുന്നത് ചീത്ത കൂട്ടുകെട്ടുകളിലൂടെയാണ്.
രക്ഷിതാക്കൾ കുട്ടികളിലുണ്ടാകുന്ന നേരിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണം. കരാത്തെ പോലുള്ള മാർഷൽ ആർട്സ് അഭ്യസിക്കുന്നത് വഴി ലഹരിയെ പുറത്ത് നിർത്താനാകുമെന്നും ഡോ. താജുദ്ദീൻ പറഞ്ഞു. ക്യോഷി കെ.പി ബാലൻ മുഖ്യപ്രഭാഷണം നടത്തി. ഷിഹാൻ ആദം.സി.യൂസഫ് അധ്യക്ഷനായി.
റെൻഷി പ്രവീൺ സ്വാഗതവും, പരിശീലകൻ വിനിൽ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. 150 ഓളം വിദ്യാർത്ഥികളും, രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
5th Dan Black Belt Dr. Tajuddin says martial arts like karate can help you say no to alcohol