(www.panoornews.in) അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി കൈകോർക്കാൻ താഴെ ചമ്പാട്ടെ കഫേ ശ്രീ ജനകീയ ഹോട്ടൽ. പുതുവർഷദിനത്തിൽ ഹോട്ടലിലെ മുഴുവൻ വരുമാനവും ദൈവിക് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറും.
തൊഴിലാളികളുടെ കൂലിയടക്കമാണ് നൽകുക. കഫേ ശ്രിയുടെ മാതൃകാ പ്രവർത്തിയെ അഭിനന്ദിച്ച് പലരും ഭക്ഷണം ഓഡർ നൽകിയും, കഴിച്ചും സദ് ഉദ്യമത്തിൽ പങ്കാളികളാവുന്നുമുണ്ട്.
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകളിൽ ഇന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംരംഭമാണ് താഴെ ചമ്പാട്ടെ കഫേ ശ്രി. ഊണിന് 30 രൂപയും, പാർസലിന് 35 രൂപയും, ബിരിയാണിക്ക് 90 രൂപയുമാണ് വില. ഗുണനിലവാരവും, വിലക്കുറവും ജനങ്ങളെ കഫേശ്രീയിലേക്ക് ആകർഷിക്കുന്നുമുണ്ട്. PH : 8921 451187
Champade Cafe, Sri Janakiya Hotel join hands for Devik, who is undergoing treatment for a rare cancer; All proceeds from New Year's Day will go towards medical aid