---
title: "ഭാര്യാ വീട്ടിൽ വിരുന്നിനെത്തി പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങി മരിച്ചു ; മരിച്ചത് മേപ്പയൂർ സ്വദേശി"
english_title: "A newlywed drowned while bathing in a river after attending a party at his wife's house; the deceased was a native of Meppayur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/260265/a-newlywed-drowned-while-bathing-in-a-river-after-attending-a-party-at-his-wifes-house-the-deceased-was-a-native-of-meppayur"
published_at: "2024-12-31T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677412897aed7_download_(1).jpg"
keywords: []
---

# ഭാര്യാ വീട്ടിൽ വിരുന്നിനെത്തി പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങി മരിച്ചു ; മരിച്ചത് മേപ്പയൂർ സ്വദേശി

> **Lead Summary:** ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം.

## Article Content

ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം.

പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്.

കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ചയാണ് മരണം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/260265/a-newlywed-drowned-while-bathing-in-a-river-after-attending-a-party-at-his-wifes-house-the-deceased-was-a-native-of-meppayur)