വയനാട്:(www.panoornews.in)വയനാട് മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ കുട്ടികള്‍ ദേഹാസ്വാസ്ഥ്യം. പതിനാല് കുട്ടികളെ മേപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേപ്പാടി മദ്രസ്സയിലെ ഏഴാം ക്ലാസ്സിലെ കുട്ടികള്‍ക്കാണ് മിഠായി കഴിച്ചതിന് ശേഷം ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.
ക്ലാസ്സിലെ ഒരു കുട്ടിയുടെ ജന്മദിനത്തിന് നല്‍കിയ മിഠായി കഴിച്ചതിന് ശേഷമായിരുന്നു സംഭവം. സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ എക്ലയേര്‍സ് മിഠായി ആണ് ക്ലാസ്സില്‍ വിതരണം ചെയ്തത്.
ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടര്‍മാരും രക്ഷിതാക്കളും വ്യക്തമാക്കി. മിഠായിയുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു.
14 students in Wayanad fall ill after eating sweets given as birthday gifts, admitted to hospital