---
title: "കണ്ണൂരിൽ കനത്ത കാറ്റ് ;  തെങ്ങ് വീണ് വീട് തകർന്ന്  ഗൃഹനാഥന് പരിക്ക്"
english_title: "Strong winds in Kannur; House collapses after coconut tree falls, homeowner injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/260131/strong-winds-in-kannur-house-collapses-after-coconut-tree-falls-homeowner-injured"
published_at: "2024-12-31T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67738ae647509_download_(4).jpg"
keywords: []
---

# കണ്ണൂരിൽ കനത്ത കാറ്റ് ;  തെങ്ങ് വീണ് വീട് തകർന്ന്  ഗൃഹനാഥന് പരിക്ക്

> **Lead Summary:** കണ്ണൂർ :അടക്കാത്തോട് നാരങ്ങത്തട്ടിൽ കനത്ത കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. ഗൃഹനാഥന് പരിക്ക് .

## Article Content

കണ്ണൂർ :അടക്കാത്തോട് നാരങ്ങത്തട്ടിൽ കനത്ത കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. ഗൃഹനാഥന് പരിക്ക് .

വെട്ടുവേലിൽ ബിജുവിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്.

തിങ്കളാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടം. തെങ്ങ് വീണതിനെ തുടർന്ന് വീടിൻ്റെ മേൽക്കൂരയുടെ ഭാഗങ്ങൾ ശരീരത്തിൽ പതിച്ച് ബിജുവിന് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/260131/strong-winds-in-kannur-house-collapses-after-coconut-tree-falls-homeowner-injured)