കണ്ണൂർ:(www.panoornews.in) കണ്ണൂർ എയർപോർട്ടിൽ വിവിധ തസ്‌തികകളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പലരിൽ നിന്നുമായി മൂന്നര ലക്ഷം രൂപയും,വീട് പണി പൂർത്തീകരിച്ച് നൽകാമെന്ന് പറഞ്ഞ് ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപയും 23 പവർ സ്വർണ്ണാഭര ണങ്ങളും വാങ്ങി മുങ്ങിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു..
ചെറുകുന്നിലെ മഠത്തിൽ വീട്ടിൽ എം വി ജിജേഷിനെ യാണ് ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് മുഹമ്മദലി ഷഹഷാദ് റിമാന്റ് ചെയ്തത്. 2017 ഒക്ടോബർ മാസമാണ് സംഭവം.
അതു പോലെ വീട് നിർമ്മാണത്തിന് മണൽ ഇറക്കിത്തരാമെന്ന് പറഞ്ഞ് മറ്റൊരാളിൽ നിന്ന് 65000 രൂപയും ജിജേഷ് വാങ്ങി ചതിച്ചതായും പരാതിയുണ്ട്. സമാന രീതിയിലുള്ള കേസിൽ മാനന്തവാടിയിൽ പിടിയിലായി റിമാൻ്റിലായ പ്രതിയെ പ്രൊഡക്ഷൻ വാറണ്ട് മുഖേനെയാണ് കണ്ണൂരിലെത്തിച്ച് റിമാന്റ് രേഖപ്പെടുത്തിയത്.
Fraudster arrested for promising job at airport; remanded