വടകര:(www.panoornews.in) കാരവനിലെ രണ്ട് പേരുടെ മരണം വിഷ പുക ശ്വസിച്ചെന്ന് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി പി നിതിന്‍ രാജ് പറഞ്ഞു.
വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പുറം തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡ് ആവാനുള്ള സാധ്യതയും ഉണ്ട്. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി സുജിത്ത് ശ്രീനിവാസന്‍, അസി പ്രൊഫസര്‍ പി പി അജേഷ് എന്നിവര്‍ കാരവനില്‍ പരിശോധന നടത്തി.
സ്ഥിരമായി വാഹനം ഓടിക്കുന്ന ആളല്ല വാഹനം ഓടിച്ചിരുന്നത്. വാഹന സംബന്ധമായ ഡ്രൈവറുടെ പരിചയ കുറവും അപകടത്തിന് കാരണമായേക്കാമെന്നാണ് പൊലീസ് നിഗമനം.
ജനറേറ്റര്‍ വാഹനത്തിന് ഉള്ളില്‍ നിന്നാണ് പ്രവര്‍ത്തിപ്പിച്ചത്. ഇങ്ങനെ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പുക വാഹനത്തിന് ഉള്ളിലേക്ക് കടക്കാന്‍ സാധ്യത ഉണ്ടോ എന്നത് പിന്നീട് വിശദ പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി പി നിധിന്‍ രാജ് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവി സുജിത് ശ്രീനിവാസ് , അസി. പ്രോഫസര്‍ അജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കാരവനില്‍ പരിശോധന നടത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കരിമ്പന പാലത്ത് എത്തിയാണ് പരിശോധന നടത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നു.
ജില്ല പൊലീസ് മേധാവി നിധിന്‍ രാജ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് സന്നിഹിതരായിരുന്നു. കാരവന്റ ജനറേറ്റര്‍ ഉള്‍പെടെയുള്ള ഭാഗങ്ങളും കാര്‍ബണ്‍ മോണോക്‌സയിഡ് വാഹനത്തിനുള്ളിലേക്ക് കടക്കാനുള്ള സാധ്യതയുമാണ് പരിശോധിച്ചത്.
Kozhikode Rural Police Chief says two people died in a caravan in Vadakara due to inhalation of toxic fumes