(www.panoornews.in)ദൃശ്യത്തിന്റെ മൂന്നാം ഭാഗം കൊണ്ടുവരാനു ള്ള ശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് മോഹൻലാൽ. ദൃശ്യം 2 കണ്ടതിന് ശേഷം മലയാളികളല്ലാത്തവർ കൂടു തൽ മലയാളചിത്രങ്ങൾ കാണാൻ തുടങ്ങി. മലയാളത്തിന് ഒരു പാൻ ഇന്ത്യൻ റീച്ച് കൊണ്ടുവന്ന സിനിമയായിരു ന്നു ദൃശ്യം.
ഇപ്പോൾ അതിന്റെ മൂന്നാം ഭാഗം കൊണ്ടു വരാനുള്ള ശ്രമത്തിലാണ ന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട തമിഴിനു വേണ്ടി സുഹാസിനിക്കു നൽകിയ അഭിമുഖത്തിലാണ് മോഹൻ ലാൽ ദൃശ്യത്തെക്കുറിച്ച് സംസാരിച്ചത്. ദൃശ്യം ഷൂട്ട് ചെയ്യുന്നതിന് അഞ്ച് വർഷം മുമ്പ് തന്നെ അതിന്റെ തിരക്കഥ സംവിധായകന്റെ കൈയിലുണ്ടായിരുന്നുവെന്ന് സുഹാസിനിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
'സംവിധായകൻ ഒരു പാട് പേരോട് തിരക്കഥ പറഞ്ഞിട്ടുണ്ട്. പക്ഷേ അവർക്ക് ഈ സിനിമ ബോധ്യപ്പെട്ടില്ല. പിന്നീട് ആന്റണി പെരുമ്പാവൂരാണ് ഇങ്ങനെ ഒരു സബ്ജക്റ്റ് ഉണ്ട്, കേൾക്കാമോ എന്ന് ചോദിച്ചത്. കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവിശ്വസനീയമായ ഒന്നായിരുന്നു അതിന്റെ തിരക്കഥ. ഒരു സിനിമ ഹിറ്റാകുന്നത് എങ്ങനെയാണ്? അതിൽ എന്തെങ്കിലും ഉണ്ടാകണം. സിനിമ കണ്ടു കഴിഞ്ഞാൽ എന്തെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാനുണ്ടാകണം. ഒരു പാട്ട്, ഒരു സീൻ പക്ഷേ കുടുംബത്തിന് വേണ്ടിയുള്ള സ്നേഹ മായിരുന്നു ആ ചിത്രത്തിലെ കീ പോയിന്റ് അദ്ദേഹം പറ ഞ്ഞു.
'ആറു വർഷത്തിന് ശേഷം ദൃശ്യം 2 പ്ലാൻ ചെയ്യുമ്പോഴാണ് കോവിഡ് വന്നത് പക്ഷേ ആ കോവിഡും ദൃശ്യ വും മലയാളം സിനിമയ്ക്ക് വലിയ തോതിൽ ഗുണകരമായി. കാരണം ലോകമെമ്പാടു മുള്ളവർ ചിത്രം കണ്ടു. അടുത്തിടെ ഗുജറാത്തിൽ സി നിമ ചിത്രീകരണം നടക്കുമ്പോൾ അവിടത്തുകാരായ നിരവധിപേർ ദൃശ്യം കാരണം എന്നെ തിരിച്ചറിയുന്നു ണ്ടായിരുന്നു. ദൃശ്യം 2 കണ്ട തിന് ശേഷം അവർ കൂടുതൽ മലയാളം ചിത്രങ്ങൾ കാണാൻ തുടങ്ങി
Mohanlal confirms that Drishyam 3 will be released soon, fans rejoice